വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ വേണ്ട ; ഹൈക്കോടതി - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 27, ചൊവ്വാഴ്ച

വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ വേണ്ട ; ഹൈക്കോടതി

 


വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ  ഹൈക്കോടതി തള്ളി. സര്‍ക്കാരും തെരഞ്ഞെടുപ്പു കമ്മിഷനും സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ തൃപ്തികരമെന്നു ഹൈക്കോടതി വിലയിരുത്തി.  


കോവിഡ് വ്യാപനം തടയുന്നതിന് വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞടുപ്പു കമ്മിഷന്‍ കോടതിയിൽ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെ ആഹ്ലാദ പ്രകടനങ്ങൾ  വിലക്കിയിട്ടുണ്ടെന്നും കമ്മിഷന്റെ അഭിഭാഷകന്‍ ദീപു ലാല്‍ മോഹന്‍ പറഞ്ഞു. വിജയിച്ച സ്ഥാനാര്‍ഥിക്കു വരണാധികാരിയില്‍നിന്നു സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തുമ്പോള്‍ രണ്ടു പേരെ മാത്രമാണ് ഒപ്പം കൂട്ടാവുന്നതെന്നും കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്നും തെരഞ്ഞെടുപ്പ്  കമ്മിഷന്‍ അറിയിച്ചു.

Post Top Ad