നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രം - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 21, ബുധനാഴ്‌ച

നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രം


 കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ  നിയന്ത്രണങ്ങൾ കടുപ്പിച്ച്  സംസ്ഥാന സർക്കാർ. ശനിയാഴ്ച എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾക്ക് മാത്രമേ അനുമതിയുള്ളൂ. വരുന്ന രണ്ടാഴ്ചത്തേക്കാണ് കടുത്ത നിയന്ത്രണങ്ങൾ. വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങളുകൾ ഉൾപ്പെടെയുള്ളവയ്ക്ക് അനുമതി തേടി കൊവിഡ് ജാഗ്രതാ പോർട്ടലിൽ നേരത്തെ  രജിസ്റ്റർ ചെയ്തവർക്ക് അനുമതി നൽകും.എന്നാൽ  പുതിയതായി രജിസ്റ്റർ ചെയ്യുന്നവർക്ക് അനുമതി ഉണ്ടായിരിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം.


 വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും നടക്കുക ബീച്ചുകളിലും പാർക്കുകളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് പൊലീസിന്റെ കർശന നിരീക്ഷണം ഉണ്ടാകും. അതിഥി തൊഴിലാളികൾക്ക് വേണ്ടി പ്രത്യേകം വാക്‌സിനേഷൻ ക്യാമ്പ് നടത്തും. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്താനും തീരുമാനിച്ചു. 


Post Top Ad