ടെക്നോപാർക്ക്‌ ജീവനക്കാരിയെ ലേഡീസ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 24, ശനിയാഴ്‌ച

ടെക്നോപാർക്ക്‌ ജീവനക്കാരിയെ ലേഡീസ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ടെക്നോപാർക് ജീവനക്കാരിയെ  കഴക്കൂട്ടത്തെ കൃഷ്ണ തീയേറ്ററിന് സമീപമുള്ള ലേഡീസ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശിയായ നിജിൻ ഷാജി (23)യെയാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്  നിജിൻ ക്വാറന്റീനില്‍ കഴിയവേയാണ് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ  ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ സഹതാമസക്കാർ കണ്ടെത്തിയത്. 

ബി.ടെക് വിദ്യാർത്ഥിനി കൂടിയായ നിജിൻ ടെക്നോപാർക്കിലെ ഒരു ഐ.ടി കമ്പനിയിൽ  ജോലി ചെയ്തു വരികയായിരുന്നു. ആത്മഹത്യാ കുറിപ്പ് മുറിയിൽ നിന്നും കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ  മരണത്തിലേയ്ക്ക് നയിച്ച മറ്റു കാരണങ്ങളോ ഒന്നും വ്യക്തമല്ല.  ഇടുക്കിയിൽ നിന്നും ബന്ധുക്കൾ എത്തിയതിന് ശേഷം  മാത്രമേ തുടർ നടപടികളിലേക്ക്  കടക്കാൻ സാധിക്കുകയുള്ളുവെന്ന് കഴക്കൂട്ടം പോലീസ്  പറഞ്ഞു.

Post Top Ad