നോമ്പിന് ഇളവ് ; രാത്രി കർഫ്യൂവിൽ വിശദീകരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 20, ചൊവ്വാഴ്ച

നോമ്പിന് ഇളവ് ; രാത്രി കർഫ്യൂവിൽ വിശദീകരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ

 


സംസ്ഥാനത്ത് ഇന്ന് രാത്രി മുതല്‍  രണ്ടാഴ്ചത്തേക്ക് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്താനിരിക്കേ, നിയന്ത്രണങ്ങള്‍  വിശദീകരിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നൈറ്റ് കര്‍ഫ്യൂ സമയത്ത് മരുന്ന്, പാല്‍ എന്നിങ്ങനെ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ക്ക് ഇളവ് നൽകും. ചികിത്സാവശ്യങ്ങൾക്കായി ആശുപത്രിയിൽ പോകുന്നവരെ തടയില്ല. പൊതുഗതാഗതത്തിന് നിയന്ത്രണമില്ലെങ്കിലും കെ എസ് ആർ ടി സിയിലും സ്വകാര്യ ബസുകളിലും നിന്നുള്ള യാത്ര അനുവദിക്കില്ല.   


നോമ്പ് സമയത്തെ സാധാരണ ഇളവ് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ദീര്‍ഘദൂരയാത്രകള്‍  ഒഴിവാക്കണം. അത്തരത്തില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 


കാറില്‍ ഒരാള്‍ മാത്രമാണെങ്കിലും മാസ്‌ക് നിര്‍ബന്ധമാണ്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കാറില്‍ ഡ്രൈവറെ കൂടാതെ രണ്ടുപേര്‍ക്ക് കൂടി യാത്ര ചെയ്യാം. ഫാമിലിയാണെങ്കില്‍ ഇളവ് ഉണ്ട്. എന്നാല്‍ പല കുടുംബങ്ങളില്‍ നിന്നുള്ളവരാണ് കാറിലെങ്കില്‍ അനുവദിക്കില്ല. ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ കൂടാതെ രണ്ടുപേര്‍ക്ക് കൂടി യാത്ര ചെയ്യാം. കാറില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ ഡബിള്‍ മാസ്‌ക് ആണ് നല്ലതെന്ന് ഡിജിപി  വ്യക്തമാക്കി.


അത്യാവശ്യങ്ങൾക്കല്ലാതെ രാത്രി 9 മണിക്ക് ശേഷം പുറത്തിറങ്ങാൻ പാടില്ല. ആള്‍ക്കൂട്ടം അനുവദിക്കില്ല.  കോവിഡ് മാനദണ്ഡം ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമം അനുസരിച്ച് നിയമനടപടി സ്വീകരിക്കും.  പിഴ മുതല്‍ അറസ്റ്റ് വരെയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. 

Post Top Ad