കോവിഡ് നിയന്ത്രണങ്ങൾ പോസ്റ്ററിൽ മാത്രം ; ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ജനത്തിരക്ക് - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 20, ചൊവ്വാഴ്ച

കോവിഡ് നിയന്ത്രണങ്ങൾ പോസ്റ്ററിൽ മാത്രം ; ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ജനത്തിരക്ക്

 


കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട്  ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്‌സിനേഷന് വൻ ജനത്തിരക്ക്.   നിയന്ത്രണങ്ങൾ ആശുപത്രി തൂണിലും പരിസരത്തും  പതിച്ചിരിക്കുന്ന പോസ്റ്ററുകളിൽ മാത്രം.  സുരക്ഷാ മാനദണ്ഡങ്ങൾ  പാലിക്കാതെ വാക്‌സിൻ എടുക്കുന്നതിനായി ആശുപത്രിയിൽ എത്തുന്നവർ കൂട്ടംകൂടുന്നു.    കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കർഫ്യൂ പോലുള്ള കടുത്ത നടപടികളുമായി മുന്നോട്ടു പോകുമ്പോൾ  ജനങ്ങളെ  നിയന്ത്രിക്കുവാൻ അധികാരപ്പെട്ട   ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നോ പോലീസിന്റെ ഭാഗത്തുനിന്നോ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.Post Top Ad