കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ച ചിറ്റാറ്റിൻകരയിൽ ആറ്റിങ്ങൽ നഗരസഭ സെന്റിനിയൽ സർവ്വെ സംഘടിപ്പിച്ചു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 24, ശനിയാഴ്‌ച

കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ച ചിറ്റാറ്റിൻകരയിൽ ആറ്റിങ്ങൽ നഗരസഭ സെന്റിനിയൽ സർവ്വെ സംഘടിപ്പിച്ചു

രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവിനെ തുടർന്ന് ജില്ലാ ഭരണകൂടം കണ്ടെയ്‌മെന്റ് സോണിൽ ഉൾപ്പെടുത്തിയ നഗരസഭ വാർഡ് 14 ചിറ്റാറ്റിൻകരയിൽ നഗരസഭയും വലിയകുന്ന് താലൂക്കാശുപത്രിയും സംയുക്തമായി കൊവിഡ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആകെ 70 പേരെ പരിശോധനക്ക് വിധേയരാക്കി. ഇതിൽ 45 പേർക്ക് ആന്റിജനും 25 പേർക്ക് ആർ.റ്റി.പി.സി.ആർ ടെസ്റ്റും നടത്തി. 45 പേരുടേയും ആന്റിജൻ പരിശോധന ഫലം നെഗറ്റീവാണ്.

ചിറ്റാറ്റിൻകരയെ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തരായിരുന്നു. ജനങ്ങളുടെ  ഈ ആശങ്ക വാർഡ് കൗൺസിലർ  രമ്യ സുധീറിന്റെ ശ്രദ്ധയിൽപെടുത്തുകയും  തുടർന്നുള്ള ചർച്ചയിൽ  വാർഡിൽ പരിശോധന ക്യാമ്പ് സംഘടിപ്പിക്കാൻ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർദ്ദേശിക്കുകയും ചെയ്തു. ഇത്തരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വാർഡും സമീപപ്രദേശത്തെയും രോഗികളുടെ എണ്ണം കണ്ടെത്താനും  ജനങ്ങളുടെ അനാവശ്യ ആശങ്കകൾ ദൂരീകരിക്കാനും കഴിയുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.

ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്റെ നേതൃത്വത്തിൽ ചിറ്റാറ്റിൻകര എൻ.എസ്.എസ് കരയോഗം ഹാളിൽ വച്ച് നടന്ന സർവ്വെയിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ജി.എസ്. മഞ്ചു, എ.അഭിനന്ദ്, ഡോക്ടർ കാർത്തിക, സ്റ്റാഫ് നഴ്സ് ദിവ്യ, താര, ഡാറ്റാ എൻട്രി ജീവനക്കാരൻ അഖിൽ തുടങ്ങിയവർ പങ്കെടുത്തു.

Post Top Ad