സംസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല കർഫ്യൂ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 20, ചൊവ്വാഴ്ച

സംസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല കർഫ്യൂ

 


കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി.  രാത്രി ഒമ്പത് മണി മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ. ചരക്ക്, പൊതു ഗതാഗതത്തെ ബാധിക്കാത്ത തരത്തിൽ  നിലവിൽ  രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. മാളുകളും മൾട്ടിപ്ലക്സുകളും തിയേറ്ററുകളും വൈകുന്നേരം ഏഴര മണിവരെയാകും പ്രവർത്തിക്കുക. 


സ്വകാര്യ ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കാൻ പാടില്ല. ഓൺലൈൻ ക്ലാസ് നടത്താൻ അനുമതിയുണ്ട്. വർക് ഫ്രം ഹോം നടപ്പാക്കും. തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും.  മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പ്, പത്രം, പാൽ, മാധ്യമ പ്രവർത്തകർ,  രാത്രി ഷിഫ്റ്റിലെ ജീവനക്കാർ എന്നിവർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ നിന്നും രാത്രി 9 ന് ശേഷം പാർസൽ വിതരണം പാടില്ല. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്. ആരാധനാലയങ്ങളിലും  നിയന്ത്രണമുണ്ട്. 

Post Top Ad