സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കുരുക്കാൻ സൈബര്‍ പട്രോളിംഗ് - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 25, ഞായറാഴ്‌ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കുരുക്കാൻ സൈബര്‍ പട്രോളിംഗ്

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബര്‍ പട്രോളിംഗ് തുടങ്ങി. തെറ്റായ വാര്‍ത്തകള്‍  പ്രചരിപ്പിക്കുന്നവർക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട് ആധികാരികവും ശാസ്ത്രീയവുമല്ലാത്ത നിരവധി കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നത് മാത്രമല്ല ഷെയര്‍ ചെയ്യുന്നതും കുറ്റകരമാണ്. ഇത്തരം തെറ്റായ സന്ദേശങ്ങള്‍ നിര്‍മ്മിക്കുന്നവരെയും ഷെയര്‍ ചെയ്യുന്നവരെയും കണ്ടെത്താനായി സമൂഹമാധ്യമങ്ങളില്‍ കര്‍ശനമായ സൈബര്‍ പട്രോളിംഗ് നടത്താന്‍ പോലീസ് ആസ്ഥാനത്തെ ഹൈ-ടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കി.

Post Top Ad