പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 1, വ്യാഴാഴ്‌ച

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

 


പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി.  കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് കൂടുതല്‍ സമയം  അനുവദിച്ചതെന്ന്  ആദായനികുതി വകുപ്പ് ട്വിറ്ററിലൂടെ അറിയിച്ചു. നേരത്തെ മാര്‍ച്ച്‌ 31 വരെയായിരുന്നു സമയപരിധി.  


ആധാറും പാൻകാർഡുമായി  ബന്ധിപ്പിച്ചില്ലെങ്കില്‍  പിഴ ഈടാക്കുമെന്നായിരുന്നു കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്.പാന്‍ കാര്‍ഡ് നിര്‍ജ്ജീവമാക്കുമെന്നും ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആദായ നികുതി നിയമത്തിലെ 139 AA (2) വകുപ്പ് പ്രകാരം, ജൂലൈ 2017 വരെ പാൻ കാർഡ് എടുത്ത എല്ലാവരും ആധാർ കാർഡുമായി ബന്ധിപ്പിക്കണം. ബന്ധിപ്പിക്കാത്തവർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ സാധിക്കില്ല.

Post Top Ad