സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണില്ല ; നിയന്ത്രണങ്ങൾ തുടരും : സർവകക്ഷി യോഗ തീരുമാനം - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 26, തിങ്കളാഴ്‌ച

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണില്ല ; നിയന്ത്രണങ്ങൾ തുടരും : സർവകക്ഷി യോഗ തീരുമാനം

 


സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് സർവകക്ഷിയോഗത്തിൽ തീരുമാനമായി.  ശനി,  ഞായർ ദിവസങ്ങളിലെ ലോക്ക്ഡൗണിനു സമാനമായ  നിയന്ത്രണങ്ങൾ  തുടരും. വോട്ടെണ്ണൽ ദിവസത്തെ ആഹ്ലാദ പ്രകടനങ്ങളും ആൾക്കൂട്ടങ്ങളും ഒഴിവാക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു.  


സർവകക്ഷി യോഗത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഇപ്രകാരം :


➧ സംസ്ഥാനത്ത് ഏർപ്പെടുത്തിയ വാരാന്ത്യ നിയന്ത്രണങ്ങൾ തുടരും.


➧ കടകളുടെ പ്രവർത്തനം രാത്രി 7.30 വരെയെന്നത് തുടരും.  


➧ കോവിഡ് വ്യാപനം രൂക്ഷമായ കണ്ടെയ്ൻമെന്റ് സോണുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ സ്ഥലങ്ങളിലും നിയന്ത്രണം കർശനമാക്കും.

  

 ➧ രോഗവ്യാപനം കൂടിയ ജില്ലകൾ, താലൂക്കുകൾ, പഞ്ചായത്തുകൾ എന്നിവയിൽ എങ്ങനെ ലോക്ക്ഡൗൺ നടപ്പാക്കണമെന്ന കാര്യത്തിൽ  ജില്ലാ ഭരണകൂടത്തിന് അന്തിമതീരുമാനമെടുക്കാം. 


➧ രാത്രികാല കർഫ്യു തുടരും.


➧ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിൽ ആഹ്ലാദപ്രകടനവും ആൾക്കൂട്ടവും അനുവദിക്കില്ല


➧ രാഷ്ട്രീയ പാർട്ടികൾ അണികളെ നിയന്ത്രിക്കണം


➧ ആരാധനലയളുടെ വലിപ്പം അനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാം. ജില്ലാ  കലക്ടർമാർ സാമുദായിക നേതാക്കന്മാരുടെ യോഗം വിളിച്ച്  സർവകക്ഷി യോഗ നിർദേശങ്ങൾ അറിയിക്കണം


➧ ആദിവാസി മേഖലകളിലെ കോവിഡ് പരിശോധന കർശനമാക്കും. 




Post Top Ad