എ​സ്എ​സ്എ​ൽസി, ര​ണ്ടാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ നാളെ മുതൽ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 7, ബുധനാഴ്‌ച

എ​സ്എ​സ്എ​ൽസി, ര​ണ്ടാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ നാളെ മുതൽ


 തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്  പിന്നാലെ സംസ്ഥാനത്ത് നാളെ മുതൽ പരീക്ഷകൾക്ക് തുടക്കമാകുന്നു. എ​സ്എ​സ്എ​ൽസി, ര​ണ്ടാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പരീക്ഷകളാണ് നാളെ മുതൽ തുടങ്ങുന്നത്. ഒ​മ്പ​ത്​ ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാണ് വ്യാ​ഴാ​ഴ്​​ച ​മു​ത​ൽ പ​രീ​ക്ഷ ചൂ​ടി​ലേ​ക്ക് കടക്കുന്നത്.


എ​സ്എ​സ്എ​ൽസി പ​രീ​ക്ഷ ഏപ്രിൽ 8 മുതൽ 12വ​രെ ഉ​ച്ച​ക്ക്​ ശേ​ഷ​വും 15 മു​ത​ൽ രാ​വി​ലെ​യു​മാ​ണ്​ ന​ട​ക്കു​ക. ഉ​ച്ച​ക്കു​ശേ​ഷം 1.40 മു​ത​ലും വെ​ള്ളി​യാ​ഴ്​​ച 2.40 മു​ത​ലു​​മാ​ണ്​ പ​രീ​ക്ഷ. 15 മു​ത​ൽ രാ​വി​ലെ 9.40 മു​ത​ലു​മാ​ണ്​ പ​രീ​ക്ഷ.  29ന്​ ​പ​രീ​ക്ഷ അ​വ​സാ​നി​ക്കും. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വിഎ​ച്ച്​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ 9.40ന്​ ആരംഭിക്കും. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ 26നും ​വിഎ​ച്ച്എ​സ്ഇ ഒ​മ്പ​തി​ന്​ തു​ട​ങ്ങി 26നും​ ​അ​വ​സാ​നി​ക്കും. 


4,22,226 പേ​രാ​ണ്​  2947 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഇ​ത്ത​വ​ണ എ​സ്എ​സ്എ​ൽസി പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്.  2004 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 4,46,471 പേ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യെ​ഴു​തും. 27000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ വിഎ​ച്ച്എ​സ്ഇ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്.


Post Top Ad