മദ്യം ഹോം ഡെലിവറി ഉടന്‍ നടപ്പാകില്ല - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 27, ചൊവ്വാഴ്ച

മദ്യം ഹോം ഡെലിവറി ഉടന്‍ നടപ്പാകില്ല

 


ആവശ്യക്കാർക്ക് മദ്യം വീട്ടിൽ എത്തിച്ച് നൽകാനുള്ള   ബിവറേജസ് കോര്‍പറേഷന്‍റെ നീക്കം ഉടന്‍ നടപ്പാകില്ല. നിയമസാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മദ്യത്തിന്‍റെ ഹോം ഡെലിവറിക്കായി കേരള എക്സൈസ് നിയമത്തില്‍ ഭേദഗതി വരുത്തണം. കാവല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ നയപരമായി തീരുമാനമെടുക്കാൻ കഴിയില്ല. 


കേരളത്തിലെ വീടുകള്‍ ബാറാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി ആവശ്യപ്പെട്ടു. ഈ  നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവും പ്രചരണവും സംഘടിപ്പിക്കുമെന്നും കെസിബിസി പറയുന്നു.  ബെവ്കോയിലെ പ്രതിപക്ഷ യൂണിയനുകളും മദ്യം  ഹോം ഡെലിവറി നീക്കത്തിൽ  എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. 


കൊവിഡ് തീവ്രവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെയാണ് മദ്യവില്‍പ്പനശാലകള്‍ അടച്ചതോടെ  വ്യാജമദ്യം വ്യപകമാകുന്നത് തടയാനും, ബിവറേജസ് കോർപ്പറേഷന്റെ വരുമാനം ഉറപ്പുവരുത്താനുമാണ് ഹോം  ഡെലിവറി സംവിധാനം നടപ്പാക്കാനൊരുങ്ങിയത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തും പദ്ധതി നടപ്പാക്കാനായിരുന്നു ആലോചന.  

Post Top Ad