പള്ളിപ്പുറം സ്വർണ കവർച്ച ; ഏഴ് പ്രതികളെ കൂടി തിരിച്ചറിഞ്ഞു ; അറസ്റ്റ് ഉടൻ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 19, തിങ്കളാഴ്‌ച

പള്ളിപ്പുറം സ്വർണ കവർച്ച ; ഏഴ് പ്രതികളെ കൂടി തിരിച്ചറിഞ്ഞു ; അറസ്റ്റ് ഉടൻ


 പള്ളിപ്പുറം ടെക്‌നോസിറ്റിക്ക്‌ സമീപം ജ്വല്ലറി ഉടമയെ ആക്രമിച്ച്‌ 100 പവൻ  കവർന്ന കേസിലെ ഏഴ് പ്രതികളെ കൂടി തിരിച്ചറിഞ്ഞു. കവർച്ചയിൽ നേരിട്ട്‌ പങ്കാളികളായ ഏഴ്‌ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യും.  പ്രതികളെ കുറിച്ചുള്ള കൂടുതൽ  വിവരങ്ങളും ഇവർ ഒളിവിൽ കഴിയുന്ന സ്ഥലത്തെക്കുറിച്ചുള്ള സൂചനകളും അന്വേഷണ സംഘത്തിന്‌ ലഭിച്ചു.


സ്വർണ കവർച്ച കേസിൽ നേരത്തെ അറസ്റ്റിലായ  നാലു ‌ പ്രതികളെ ചോദ്യം ചെയ്‌തപ്പോഴാണ്‌  മറ്റുള്ളവരെ കുറിച്ചുള്ള  വിവരങ്ങൾ ലഭിച്ചത്‌.  കവർച്ചയ്‌ക്ക്‌ പരോക്ഷമായി സഹായിച്ചവരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരും   ഉടൻ പിടിയിലാകും.  കവർച്ച സംഘാംഗങ്ങളുടെയെല്ലാം മൊബൈൽ ഫോണുകൾ സ്വിച്ച്‌ ഓഫാണ്‌. 


ഏപ്രിൽ ഒൻപതിന് രാത്രിയാണ് പള്ളിപ്പുറം  ടെക്‌നോസിറ്റിക്ക്‌ സമീപം ജ്വല്ലറി ഉടമ സമ്പത്തിനെയും കൂടെ ഉണ്ടായിരുന്ന മറ്റു  രണ്ടു പേരെയും  ആക്രമിച്ച്‌ 100 പവൻ  കവർന്നത്‌. പെരുമാതുറ സ്വദേശികളായ നെബിൻ, അൻസർ, നൗഫൽ,  വെള്ളൂർ സ്വദേശി ഫൈസൽ എന്നിവരെ പൊലീസ്‌ പിടികൂടിയിരുന്നു. വെള്ളിയാഴ്‌ച  ഇവരുടെ കസ്‌റ്റഡി കാലാവധി  അവസാനിക്കും.

Post Top Ad