സർവീസുകൾ പകുതിയായി വെട്ടിക്കുറച്ച് കെ എസ് ആർ ടി സി - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 28, ബുധനാഴ്‌ച

സർവീസുകൾ പകുതിയായി വെട്ടിക്കുറച്ച് കെ എസ് ആർ ടി സി

 


കെഎസ്ആർടിസി സര്‍വീസുകളുടെ എണ്ണം ഇന്നുമുതല്‍ വീണ്ടും പകുതിയായി കുറച്ചു. യാത്രക്കാരുടെ എണ്ണത്തിൽകുറവ് വന്നതും  ജീവനക്കാരിലെ കോവിഡ് വ്യാപനവുമാണ് പകുതിയായി കുറയ്ക്കാൻ കാരണം. തിങ്കള്‍ മുതല്‍ വെള്ളി വരെ സര്‍വീസുകള്‍ 1500 ആയും ശനി, ഞായര്‍ ദിവസങ്ങളില്‍ 650 ആയും ചുരുക്കും. യാത്രക്കാര്‍ തീരെയില്ലാത്തവ 11 മ‌ണി മുതല്‍ മൂന്നു വരെ നിര്‍ത്തി വയ്ക്കും. ഏതെങ്കിലും സാഹചര്യത്തില്‍ 70 ശതമാനത്തിലധികം സര്‍വീസ് നടത്തേണ്ടതായി  വന്നാല്‍ ചീഫ് ഒാഫിസിന്റെ അനുമതി വേണം. തിരുവനന്തപുരം സോണില്‍ മാത്രം 491 ജീവനക്കാരാണ് കോവിഡ് ചികിത്സയിലും ക്വാറന്റീനിലുമായുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി ചികിത്സയിലുള്ള 314 പേരില്‍ 213 പേരും ഡ്രൈവറും കണ്ടക്ടറുമാണ്. 177 പേര്‍ ക്വാറന്റീനിലും.


വരുമാനം കുറഞ്ഞതോടെ വായ്പ തിരിച്ചടവിനും പെന്‍ഷനുമായി കെഎസ്ആർടിസിക്ക് 207 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഇതിനിടെ, 8 മണിക്കൂര്‍ ജോലിക്കായി ജീവനക്കാര്‍ 12 മണിക്കൂര്‍ ഡിപ്പോയില്‍ തങ്ങേണ്ടിവരുന്ന സിംഗിള്‍ ഡ്യൂട്ടി പരിഷ്കരണം യൂണിയനുകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കെഎസ്ആർടിസി ഉപേക്ഷിച്ചു.

Post Top Ad