വാക്സിനേഷന്‍ പ്രക്രിയ ദ്രുതഗതിയിലാക്കാൻ ഒരുങ്ങി കേരളം - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 10, ശനിയാഴ്‌ച

വാക്സിനേഷന്‍ പ്രക്രിയ ദ്രുതഗതിയിലാക്കാൻ ഒരുങ്ങി കേരളം

 


കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്സിനേഷന്‍ പ്രക്രിയ  ദ്രുതഗതിയിലാക്കാൻ ഒരുങ്ങുകയാണ് കേരളം. പതിനെട്ട് വയസ് കഴിഞ്ഞ  എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.  നിലവില്‍ കേരളത്തില്‍ 11 ശതമാനം ആളുകള്‍ക്ക് മാത്രമേ കോവിഡ് ബാധിച്ചിട്ടുള്ളൂ. കോവിഡ് ഇതുവരെ ബാധിക്കാത്ത 89 ശതമാനം ആളുകളെ കണക്കിലെടുത്താണ് സംസ്ഥാനം ഇത്തരമൊരു  ആവശ്യം മുന്നോട്ട് വച്ചത്.  


ജനുവരി 16ന് ആരോഗ്യപ്രവര്‍ത്തകരിലാണ് ആദ്യ ഘട്ട വാക്സിനേഷന്‍ ആരംഭിച്ചത്.  ഏപ്രില്‍ ഒന്ന് മുതൽ  45 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കി തുടങ്ങി. 45 ദിവസം കൊണ്ട്  45 വയസിനു മുകളിലുള്ളവരുടെ  വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ആരോഗ്യവകുപ്പ്  ലക്ഷ്യമിടുന്നത്. Post Top Ad