ആദ്യ ചാന്ദ്രയാത്രികന്‍ മൈക്കല്‍ കൊളിന്‍സ് അന്തരിച്ചു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 29, വ്യാഴാഴ്‌ച

ആദ്യ ചാന്ദ്രയാത്രികന്‍ മൈക്കല്‍ കൊളിന്‍സ് അന്തരിച്ചു

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അപ്പോളോ-11 ദൗത്യത്തിലെ മൂവർസംഘത്തിൽ ഒരുവനായ മൈക്കൽ കൊളിൻസ് (90) ബുധനാഴ്ച അന്തരിച്ചു. കുടുംബം ട്വിറ്ററിലൂടെയാണ് മരണ വാർത്ത പുറത്ത് വിട്ടത്. അ‍ർബുദത്തിന് ചികിത്സയിലായിരുന്നു. 1969 ജൂലായ് 20-നായിരുന്നു ചന്ദ്രനിൽ മൂവർസംഘം എത്തിയത്.   നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൾഡ്രിനും ചന്ദ്രനിൽ കാൽമുദ്ര പതിപ്പിച്ചപ്പോൾ ഇവർ സഞ്ചരിച്ച വാഹനവുമായി കമാൻഡ് മൊഡ്യൂൾ പൈലറ്റായിരുന്ന കൊളിൻസ് മൈലുകൾക്കപ്പുറം ചന്ദ്രനെ ചുറ്റിക്കൊണ്ടിരുന്നു. ചന്ദ്രനിൽ കാലുകുത്തിയില്ലെന്ന പേരിൽ ആംസ്ട്രോങ്ങിനോളവും ആൽഡ്രിനോളവും കൊളിൻസ് പ്രശസ്തിക്കു പാത്രമായിരുന്നില്ല. അതുകൊണ്ടുതന്നെ 'മറക്കപ്പെട്ട ബഹിരാകാശ യാത്രികൻ' എന്നും അദ്ദേഹത്തിന് വിളിപ്പേരുണ്ട്.1966ൽ ജെമിനി പത്ത് ദൗത്യത്തിന്റെ പൈലറ്റായിട്ടായിരുന്നു കോളിൻസിന്റെ ആദ്യ ബഹിരാകാശ യാത്ര.  അപ്പോളോ 11 കോളിൻസിന്റെ രണ്ടാമത്തേയും അവസാനത്തേയും ബഹിരാകാശ യാത്രയായിരുന്നു. നാഷണൽ എയ‍ർ ആൻഡ് സ്പേസ് മ്യൂസിയം ഡയറക്ടറായും പ്രവ‍‌‌ർത്തിച്ചു.  

Post Top Ad