ശുഭ പ്രതീക്ഷകളുമായി വിഷു പുലരിയെ വരവേറ്റ് കേരളം - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 14, ബുധനാഴ്‌ച

ശുഭ പ്രതീക്ഷകളുമായി വിഷു പുലരിയെ വരവേറ്റ് കേരളം

 


നന്മയുടെയും സമൃദ്ധിയുടെയും ശുഭ പ്രതീക്ഷകളുമായി  കേരളം വിഷു  കണികണ്ടുണർന്നു.  കോവിടിന്റെ  രണ്ടാം തരംഗം പിടി മുറുക്കുമ്പോഴും പ്രത്യാശ കൈവിടാതെ ഓരോ മലയാളിയും കണിവെള്ളരിയും കണിക്കൊന്നയും കൃഷ്ണ വിഗ്രഹവുമൊക്കെ ചേര്‍ത്ത് വെച്ച്  കണിയൊരുക്കി. കോവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങളെല്ലാം വീടുകളിൽ മാത്രമായി. 


 ശബരിമലയിലും ഗുരുവായൂരിലും അടക്കം സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം വിഷുക്കണിയൊരുക്കിയിരുന്നു. ഗുരുവായൂരില്‍ പുലര്‍ച്ചെ 2.30 ന് വിഷുക്കണി ദര്‍ശനം നടന്നു. പുലർച്ചെ 2.15 ന് മേൽശാന്തി ശങ്കരനാരായണ പ്രമോദ് നമ്പൂതിരി ആദ്യം ഗുരുവായൂരപ്പന് വിഷുക്കണി കാണിച്ചു. തൃക്കൈയ്യിൽ വിഷു കൈനീട്ടവും സമർപ്പിച്ചു. പിന്നീട്  2.30ന് ക്ഷേത്രത്തിനകത്തേക്ക് ഭക്തരെ വിഷുക്കണി ദർശനത്തിനായി പ്രവേശിപ്പിച്ചു.


വിഷു പുലരിയെ വരവേറ്റ്  ശബരിമലയിൽ ഭക്തിസാന്ദ്രമായ വിഷുക്കണി ദർശനം ഒരുക്കി.  പുലർച്ചെ തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി ജയരാജ് നമ്പൂതിരിയും ചേർന്ന് നടതുറന്ന് ശ്രീകോവിലിൽ കണി ഒരുക്കി. കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് സന്നിധാനത്ത് ദർശനം പുരോഗമിക്കുന്നത്.


രാവിലെ അഞ്ചു മണിക്ക് നടതുറന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് അയ്യപ്പനെ കണികാണിച്ചു. തുടർന്നാണ് തീർത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചത്. തന്ത്രി കണ്ഠരര് രാജീവരും മേൽശാന്തി ജയരാജ് പോറ്റിയും ഭക്തർക്ക് കൈനീട്ടം നൽകി. 3.30 മുതലാണ് തീർഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കടത്തിവിട്ട് തുടങ്ങിയത്. 7 മണി വരെയായിരുന്നു വിഷുക്കണി ദർശനം

Post Top Ad