ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റി - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 28, ബുധനാഴ്‌ച

ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റി

 


ശ്രീകാര്യം ഇടവക്കോട് അക്രമിസംഘം  കൊലക്കേസ് പ്രതിയുടെ കാൽ  വെട്ടിമാറ്റി. ശ്രീകാര്യം സ്വദേശി എബി (27 )യാണ് അക്രമിക്കപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം.  രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ഇരുകാലിനും വെട്ടേറ്റു.  വലതുകാൽ പൂർണമായും വെട്ടിമാറ്റിയ നിലയിലാണ്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് വധക്കേസിലെ നാലാം  പ്രതിയാണ് എബി. 


ഗുരുതരമായി പരിക്കേറ്റ എബിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും  മാറ്റി.   അക്രമത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച്  വരുന്നു. പ്രതികളെ തിരിച്ചറിഞ്ഞതായി  ശ്രീകാര്യം പോലീസ് പറഞ്ഞു. 

 

Post Top Ad