ആലംകോട് ദേശീയ പാതയിൽ വാഹനാപകടം - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 24, ശനിയാഴ്‌ച

ആലംകോട് ദേശീയ പാതയിൽ വാഹനാപകടം

ആറ്റിങ്ങൽ ആലംകോട് ദേശീയ പാതയിൽ  നിയന്ത്രണം വിട്ട കാർ അപകടത്തിൽപെട്ട് സമീപത്തെ മതിൽ ഇടിച്ചു തകർത്തു. വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നു യാത്രക്കാരുണ്ടായിരുന്നു.  പരിക്കേറ്റ യാത്രക്കാരെ കെ ടി സി ടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൊല്ലം കുണ്ടറ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ. ഇവർ തിരുവനന്തപുരം  എയർപോർട്ടിലേക്ക്  പോകുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആറ്റിങ്ങൽ പോലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Post Top Ad