മേടമാസ - വിഷു പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 10, ശനിയാഴ്‌ച

മേടമാസ - വിഷു പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

 


മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് (ഏപ്രിൽ 10) വൈകിട്ട് 5 മണിക്ക് തുറക്കും. നാളെ (ഏപ്രിൽ 11) മുതൽ 18 വരെ ആണ് ഭക്തർക്ക് പ്രവേശനം.  48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ്‌ - 19 ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ ഉള്ളവര്‍ക്കും അല്ലെങ്കില്‍ കൊവിഡ്‌- 19 പ്രതിരോധ വാക്‌സിന്‍ രണ്ട്‌ ഡോസ്‌ എടുത്തവര്‍ക്കും ശബരിമല ദര്‍ശനത്തിന്‌ അനുമതി ഉണ്ടായിരിക്കുമെന്ന്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ അഡ്വ.എന്‍.വാസു അറിയിച്ചു. 


ഏപ്രിൽ 14 ന് പുലർച്ചെയാണ് വിഷുക്കണി ദർശനം. ഉദയാസ്‌തമന പൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ക്ഷേത്രനട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉണ്ടാകും 18 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. 


Post Top Ad