കൊല്ലത്തെ 'ദൃശ്യം' മോഡൽ കൊലപാതകം ; മൃതദേഹാവശിഷ്ടം കണ്ടെത്തി - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 21, ബുധനാഴ്‌ച

കൊല്ലത്തെ 'ദൃശ്യം' മോഡൽ കൊലപാതകം ; മൃതദേഹാവശിഷ്ടം കണ്ടെത്തി

 


കൊല്ലം അഞ്ചൽ ഏരൂരിൽ ദൃശ്യം സിനിമ മാതൃകയിൽ  രണ്ടര വർഷം മുമ്പ് സഹോദരൻ കൊന്ന് കുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഭാരതീപുരം തോട്ടംമുക്ക് പള്ളിമേലതിൽവീട്ടിൽ ഷാജി പീറ്ററാണ് കൊല്ലപ്പെട്ടത്. 


ദുർഗന്ധമുണ്ടാകാതിരിക്കാൻ മൃതദേഹത്തിന് മുകളിൽ ഷീറ്റിട്ട ശേഷം കോൺക്രീറ്റ് ചെയ്തിരുന്നു. ഈ കോൺക്രീറ്റ് വെട്ടിപ്പൊളിച്ചാണ് പോലീസ് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തത്. മൃതദേഹം കുഴിച്ചിടാനെന്ന് സംശയിക്കുന്ന ചാക്കും എല്ലിൻ കഷ്ണണങ്ങളുമാണ് പോലീസും ഫോറൻസിക് വിദഗദ്ധരും കണ്ടെത്തിയത്.


കൊലപാതകവുമായി ബന്ധപ്പെട്ട്  കൊല്ലപ്പെട്ട ഷാജി പീറ്ററുടെ അമ്മ  പൊന്നമ്മയും സഹോദരൻ സജിൻ പീറ്ററും  പൊലീസ് കസ്റ്റഡിയിൽ ആയിരുന്നു.   ഇരുവരും ചേർന്നാണ് മൃതദേഹം കുഴിച്ചിട്ടത്. 2018-ലെ തിരുവോണദിവസം വൈകുന്നേരം ആറു മണിക്കാണ് കൊലപാതകം നടന്നത്. വീട്ടുമുറ്റത്ത് കിണർ കുഴിച്ചപ്പോൾ മാറ്റിയിട്ട മണ്ണിലാണ് മൃതദേഹം മറവ് ചെയ്തതെന്നാണ് ഇരുവരും പോലീസിനോട് വെളിപ്പെടുത്തിയിരുന്നത്.


കുടുംബവഴക്കിനെ തുടർന്ന്  സഹോദരന്മാർ  തമ്മിൽ വാക്കേറ്റമുണ്ടായി. വഴക്കിനിടെ സജിൻ കമ്പിവടികൊണ്ട് ഷാജിയുടെ തലയ്ക്കടിച്ചു. അടിയേറ്റ് ഷാജി നിലത്തുവീണു. ഇവർ താമസിക്കുന്നത് വിജനമായ സ്ഥലത്തായതിനാൽ സംഭവം മറ്റാരും അറിഞ്ഞില്ല.

സജിനും അമ്മ പൊന്നമ്മയും ചേർന്ന് മൃതദേഹം മുറ്റത്തെ കിണറിനുസമീപം കുഴിച്ചിട്ടു. നിരവധി മോഷണക്കേസുകളിലും അടിപിടിക്കേസുകളിലും പ്രതിയായിരുന്ന ഷാജി മിക്കപ്പോഴും ഒളിവിൽ കഴിയുന്നത് പതിവായിരുന്നു. ഇടയ്ക്കു മാത്രമാണ് വീട്ടിൽ എത്തിയിരുന്നത്.


പല കേസുകളിലും പ്രതിയായിരുന്നതിനാൽ പോലീസ് ഇയാളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. പോലീസിനെ ഭയന്ന് എവിടെയോ മാറിത്താമസിക്കുന്നുവെന്നാണ് വീട്ടുകാർ പോലീസിനോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. അടുത്തിടെ പൊന്നമ്മയും സജിന്റെ ഭാര്യയും തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ കൊലപാതകവിവരം പറയുകയുകയും ചെയ്തു. 


പൊന്നമ്മയിൽ നിന്ന് ഇക്കാര്യം ജ്യേഷ്ഠത്തിയുടെ മകനായ റോയിയും അറിഞ്ഞു. ഇതുകേട്ട റോയി കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിവൈ.എസ്.പി. ഓഫീസിലെത്തി സംഭവം വിവരിച്ചു. ഇതേത്തുടർന്ന് പത്തനംതിട്ട-പുനലൂർ ഡിവൈ.എസ്.പി.മാർ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടത്. ചോദ്യം ചെയ്യാനായി പൊന്നമ്മയെയും സജിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 


Post Top Ad