കോവിഡ് രോഗവ്യാപനം ; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 8, വ്യാഴാഴ്‌ച

കോവിഡ് രോഗവ്യാപനം ; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

 


കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ  കേരളത്തിൽ  നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.  ഇന്നു മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം.  മാസ്‌ക്, സാമൂഹിക അകലം എന്നിവ നിർബന്ധമായും പാലിക്കണം.  മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ഒരാഴ്ച ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. പരിശോധനക്കായി  കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 


 കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കൂടുന്ന പശ്ചത്തലത്തില്‍ തിരുവനന്തപുരത്ത് അടുത്ത ഒരാഴ്ച ജാഗ്രത വേണമെന്ന് കലക്ടര്‍ നവജോത് ഖോസെ പറഞ്ഞു. തിരഞ്ഞെടുപ്പ് പരിപാടികളുടെ ഭാഗമായി ആള്‍ക്കൂട്ടം ഉണ്ടായി. പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എല്ലാവരും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. പ്രചാരണത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പനിയോ മറ്റ് ലക്ഷണങ്ങളോ പ്രകടമായാല്‍ ഉടന്‍ തന്നെ പരിശോധന നടത്തണം. കോവിഡ് സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാ ടാസ്ക് ഫോഴ്സ് യോഗത്തിലാണ് തീരുമാനങ്ങള്‍.

Post Top Ad