വാട്സാപ്പ് ലക്കി ഡ്രോ ; പുതു തന്ത്രങ്ങളുമായി ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 17, ശനിയാഴ്‌ച

വാട്സാപ്പ് ലക്കി ഡ്രോ ; പുതു തന്ത്രങ്ങളുമായി ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ


പുതു തന്ത്രങ്ങളുമായി ഓൺലൈൻ  തട്ടിപ്പ് സംഘങ്ങൾ സജീവമാണെന്നും ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്.  വാട്സാപ്പ് ലക്കി ഡ്രോ എന്ന പേരിലാണ്  പുതിയ  തട്ടിപ്പ് തന്ത്രവുമായി  സൈബർ തട്ടിപ്പ് സംഘങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. വാട്സാപ്പും ഇന്ത്യയിലെ മൊബൈൽ സർവീസ് പ്രൊവൈഡർമാരും ചേർന്ന്  പുതിയ ലക്കി ഡ്രോ നടത്തുവെന്നാണ് സൈബർ തട്ടിപ്പുകാർ പറയുന്നത്. ഇ-മെയിൽ ഐ.ഡി. ലക്കി ഡ്രോയിൽ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായിരുന്നു ആദ്യ കാലത്തെ തട്ടിപ്പ്. പിന്നീട് ഇത് ഫോൺ നമ്പർ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായി. ഇതിന്റെ പുതിയ രൂപമാണ് വാട്സാപ്പ് വഴി നടക്കുന്നത്.


തട്ടിപ്പിലേക്ക് വീഴ്ത്താനായി  സീലും ഒപ്പും ബാർ കോഡും ക്യൂ ആർ കോഡുമൊക്കെ രേഖപ്പെടുത്തിയ  വാട്സാപ്പ് വിന്നേഴ്സ് സർട്ടിഫിക്കറ്റെന്ന പുതിയ ചൂണ്ടയാണ്‌ അയച്ചു നൽകുന്നത്. സർട്ടിഫിക്കറ്റിൽ വിജയിയുടെ പേരും ഫോൺ നമ്പറും  ലോട്ടറി നമ്പറും കൂടെ ലക്ഷങ്ങൾ സമ്മാനം ലഭിച്ചുവെന്നുള്ള വിവരവും ഉണ്ടാകും.  സമ്മാനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി  ബന്ധപ്പെടേണ്ട  ഫോൺ  നമ്പറും ആളുടെ പേരും  നൽകിയിരിക്കും.


 വിവരങ്ങൾക്കായി സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന ക്യൂ ആർ കോഡ്  സ്കാൻ ചെയ്താൽ ഫോണിലെ ബാങ്കിങ് വിവരങ്ങളും സ്വകാര്യ വിവരങ്ങളും  ചോർത്താനും ഇതിലൂടെ  പണം നഷ്ടമാകാനും സാധ്യതയുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറുന്നതോടെ പണം പൂർണമായും നഷ്‌ടമാകും. അതിനാൽ ഒരു കാരണവശാലും സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന ക്യൂ ആർ കോഡും മറ്റും  സ്കാൻ ചെയ്ത തട്ടിപ്പിന് ഇരയാവരുതെന്നും പോലീസിന്റെ ജാഗ്രത നിർദേശത്തിൽ പറയുന്നു. 

Post Top Ad