പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 19, തിങ്കളാഴ്‌ച

പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു

 


ഏപ്രിൽ 30 വരെയുളള എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവച്ചു.  കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവയ്ക്കാനും കമ്മീഷൻ തീരുമാനിച്ചു. പുതുക്കിയ തീയതി  പിന്നീട് അറിയിക്കും.  


സർവകലാശാല പരീക്ഷകൾ മാറ്റിവച്ചതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്ത്  ഓഫ്‌ലൈൻ പരീക്ഷകൾ  മാറ്റിവയ്ക്കാനാണു ചാൻസിലർ കൂടിയായ ഗവർണർ  വൈസ് ചാൻസിലർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. ആരോ​ഗ്യ സർവകലാശാല, കണ്ണൂർ, കോഴിക്കോട്, മഹാത്മാ ​ഗാന്ധി, കേരളാ സർവകലാശാലകൾ പരീക്ഷകളും  മാറ്റിവച്ചു.

Post Top Ad