പ്രശസ്ത നടന്‍ ആര്‍ എസ് ജി ചെല്ലാദുരൈ അന്തരിച്ചു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 30, വെള്ളിയാഴ്‌ച

പ്രശസ്ത നടന്‍ ആര്‍ എസ് ജി ചെല്ലാദുരൈ അന്തരിച്ചു


തമിഴ് നടന്‍ ആര്‍ എസ് ജി ചെല്ലാദുരൈ (84) അന്തരിച്ചു.  വ്യാഴാഴ്ച രാത്രി ചെന്നൈ പെരിയാര്‍ നഗറില്‍ വീട്ടിലെ കുളിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു.  ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.  തമിഴ് സിനിമയിലെ പ്രധാനപ്പെട്ട സഹനടനായിരുന്നു ചെല്ലാദുരൈ. വിജയ് നായകനായ തെരി, ധനുഷ് നായകനായ മാരി, കത്തി, ശിവാജി ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായിരുന്നു അദ്ദേഹം.  കാണാതായ പെണ്‍കുട്ടിയുടെ അച്ഛന്റെ വേഷമാണ് തെരിയിൽ ചെല്ലാദുരൈ  ചെയ്തിരിക്കുന്നത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.  

Post Top Ad