നടൻ വിവേക് അന്തരിച്ചു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 17, ശനിയാഴ്‌ച

നടൻ വിവേക് അന്തരിച്ചു

തമിഴ് നടൻ വിവേക് അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 59 വയസായിരുന്നു. ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മോശമായിരുന്നതിനാല്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. വൈകുന്നേരം അഞ്ച് മണിക്ക് വിരുംബാക്കത്ത് മരണാനന്തര ചടങ്ങുകൾ നടക്കും.

വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. എന്നാൽ താരത്തിനു ഹൃദയാഘാതം വന്നതിന് കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന് തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണൻ പറഞ്ഞു.

തമിഴ് കോമഡി താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് വിവേക്. സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ വിവേക് 2009 ൽ പത്മശ്രീയും നേടി. ഹിന്ദി ചിത്രമായ വിക്കി ഡോണറിന്റെ തമിഴ് റീമേക്കായ ധാരാള പ്രഭുവിലാണ് വിവേക് ​​അവസാനമായി അഭിനയിച്ചത്. 

Post Top Ad