സ്വർണക്കവർച്ച ; പ്രതികളുടെ രേഖാ ചിത്രം പുറത്ത് വിട്ട് പൊലീസ് - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 12, തിങ്കളാഴ്‌ച

സ്വർണക്കവർച്ച ; പ്രതികളുടെ രേഖാ ചിത്രം പുറത്ത് വിട്ട് പൊലീസ്

 


പള്ളിപ്പുറം ടെക്നോസിറ്റിക്ക് സമീപം   ദേശീയപാതയിൽ രാത്രിയിൽ കാർ തടഞ്ഞ് ജ്വല്ലറി ഉടമയെ  വെട്ടി പരിക്കേൽപ്പിച്ച്  100 പവൻ തട്ടിയെടുത്ത കേസിലെ   പ്രതികളുടെ  രേഖാചിത്രം പൊലീസ് പുറത്ത് വിട്ടു. ചിത്രത്തിൽ രൂപ സാദൃശ്യമുള്ളവരെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ജില്ലാപൊലീസ് മേധാവി( ഫോൺ 9497996985)​,​ ആറ്റിങ്ങൽ ഡിവൈ.എസ്.പി(9497990019)​,​ മംഗലപുരം ഐ.എസ്.എച്ച്.ഒ( 9497947114)​ എന്നിവരെ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.


കാറിൽ പാറശാല ഭാഗത്ത് നിന്ന് ആറ്റിങ്ങലേക്ക് വരികയായിരുന്ന സ്വർണ വ്യാപാരി   സമ്പത്തിനെയും ഒപ്പംമുണ്ടായിരുന്ന ഡ്രൈവർ അരുൺ, ലക്ഷ്‌മണൻ എന്നിവരാണ് ആക്രമിക്കപ്പെട്ടത്.  സ്വർണ്ണ ഇടപാടുകളെക്കുറിച്ച് കൃത്യമായി അറിയാവുന്ന  മലയാളി സംഘമാണ്  കവർച്ചയ്ക്ക് പിന്നിലെന്ന് സ്വർണ്ണ വ്യാപാരി സമ്പത്ത് സ്ഥിരീകരിക്കുന്നു. സമ്പത്തിന്റെ മുൻ ഡ്രൈവറെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  കവർച്ച സംഘം തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. Post Top Ad