മുദാക്കലിൽ കോൺഗ്രസ് പ്രവർത്തകയുടെ വീടിനു നേരെ കല്ലേറ് - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 27, ചൊവ്വാഴ്ച

മുദാക്കലിൽ കോൺഗ്രസ് പ്രവർത്തകയുടെ വീടിനു നേരെ കല്ലേറ്

 


തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുദാക്കൽ പഞ്ചായത്തിലെ മുദാക്കൽ വാർഡിൽ  കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ഗിരിജ രവികുമാറിൻ്റെ വീടിനു നേരെ  ഇന്നലെ രാത്രി അക്രമികൾ കല്ലെറിഞ്ഞതായി പരാതി. പ്രായമുള്ള ഗിരിജ, രോഗിയായ ഭർത്താവ് രവികുമാർ, ഇളയ മകൻ, മരുമക്കൾ എന്നിവരാണ് അക്രമ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. 


ഗിരിജയുടെ മൂത്തമകൻ രാകേഷ് വിദേശത്താണ്. രാകേഷ് ഇന്നലെ പ്രധാനമന്ത്രിയെ വിമർശിച്ച്  ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ബിജെപി പ്രവർത്തകരുമായി വാക്ക് തർക്കം ഉണ്ടായിരുന്നു.തുടർന്ന് ബിജെപി മുദാക്കലിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ രാകേഷിനെയും രാകേഷിൻ്റെ കുടുംബത്തിൻ്റെയും ഫോട്ടോ ഉൾപ്പെടെ വച്ചുകൊണ്ട് മോശമായ രീതിയിൽ വാർത്ത സൃഷ്ടിക്കുകയും രാകേഷിനെയും വീട്ടുകാരെയും കായികമായി നേരിടുമെന്നും, പണി കൊടുക്കുന്നുണ്ടെന്നും പോസ്റ്റിൽ വ്യക്തമാക്കിയിരുന്നതായി പറയപ്പെടുന്നു. തുടർന്നാണ് രാത്രി 12 മണിയോടുകൂടി വീടിനു നേരെ ആക്രമണം ഉണ്ടായത്.  ആറ്റിങ്ങൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.


അക്രമികൾക്കെതിരെ  ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും, അർദ്ധരാത്രിയിൽ വീട് അക്രമിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റി അറിയിച്ചു.


 

Post Top Ad