രാത്രികാല കർഫ്യൂ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 21, ബുധനാഴ്‌ച

രാത്രികാല കർഫ്യൂ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

 


കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ ഇന്ന് മുതൽ കർശനമാക്കും. ഇന്നലെ രാത്രി മുതലാണ് രാത്രികാല കർഫ്യൂ നിലവിൽ വന്നത്.  ആദ്യ ദിവസം കർഫ്യൂ ലംഘിച്ചവരെ ബോധവത്കരിക്കാനാണ് ശ്രമിച്ചത്. എന്നാൽ ഇന്ന് മുതൽ കർഫ്യൂ ലംഘിക്കുന്നവർക്കെതിരെ  കർശന നടപടിയെടുക്കാനാണ് തീരുമാനം.


കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിക്ക് മുൻപ് തന്നെ കടകൾ അടച്ചുവെങ്കിലും വാഹനങ്ങൾ നിരത്തിലിറങ്ങി. എന്നാൽ ഇന്ന് മുതൽ  അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ആവശ്യമെങ്കിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും ചെയ്യും. അവശ്യ സർവീസ് ഒഴികെ ഒന്നും അനുവദിക്കില്ല. 

Post Top Ad