ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 8, വ്യാഴാഴ്‌ച

ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

 


കേരള ഹിന്ദി പ്രചാരസഭ എൻ.സി.ടി.ഇയുടെ അംഗീകാരത്തോടെ നടത്തിവരുന്ന ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിന്റെ 2021-2023 വർഷത്തേക്കുളള പുതിയ ബാച്ചുകളുടെ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം സഭയിൽ നിന്ന് നേരിട്ട് ലഭിക്കും. ഓൺലൈൻ മുഖേനയും അപേക്ഷിക്കാവുന്നതാണ്.


അടിസ്ഥാന യോഗ്യത പ്ലസ്‌ടു. അമ്പത് ശതമാനം മാർ‌ക്കോടെ സാഹിത്യചാര്യ പരീക്ഷയോ അല്ലെങ്കിൽ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ പ്രവീൺ പരീക്ഷയോ പാസായിരിക്കണം. അല്ലെങ്കിൽ ബി.എ /എം.എ ഹിന്ദി പാസായിരിക്കണം.കൂടുതൽ വിവരങ്ങൾക്ക് www.keralahindipracharasabha.com എന്ന വെബ്സൈറ്റിലോ 0471-2321378,2329200,9446458256 എന്നീ നമ്പറുകളിലോ ബന്ധപെടുക. Post Top Ad