ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ സിനിമാലോകത്തിലേക്ക് തിരിച്ചെത്തുന്നു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 22, വ്യാഴാഴ്‌ച

ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ സിനിമാലോകത്തിലേക്ക് തിരിച്ചെത്തുന്നു

 


ഹാസ്യ സാമ്രാട്ട്  ജഗതി ശ്രീകുമാർ  മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. സംവിധായകൻ കുഞ്ഞുമോൻ താഹ കഥ എഴുതി സംവിധാനം  ചെയ്യുന്ന 'തീമഴ തേൻ മഴ' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയുടെ അമ്പിളി ചേട്ടന്റെ   രണ്ടാം വരവ്.  കറുവാച്ചന്‍ എന്ന വിളിപ്പേരുള്ള കറിയാച്ചന്‍  എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് . കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ  വീട്ടിൽ എത്തിയാണ് സിനിമയുടെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ചത്. 


രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചൻ എന്ന കഥാപാത്രത്തിന്റെ പിതാവാണ്, ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന കറിയാച്ചൻ. ഒരു കാലത്ത് നാടിനെ വിറപ്പിച്ച ആളായിരുന്നു കറിയാച്ചൻ. തന്റെ കുടുംബവും, മറ്റൊരു കുടുംബവും തമ്മിലുള്ള കുടിപ്പക, കറിയാച്ചനെ വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന കാരണക്കാർ തന്റെ കുടുംബമാണെന്ന് തിരിച്ചറിഞ്ഞ കറിയാച്ചന്റെ പ്രതികരണമാണ് സിനിമയുടെ പ്രമേയം.


ജഗതി ശ്രീകുമാർ ,കോബ്രാ രാജേഷ്, മാള ബാലകൃഷ്ണൻ, പി.ജെ.ഉണ്ണികൃഷ്ണൻ, സൂരജ് സാജൻ, ആദർശ്, ലക്ഷ്മിപ്രീയ, സ്നേഹ അനിൽ ,ലക്ഷ്മി അശോകൻ, സെയ്ഫുദീൻ, ഡോ.മായ, സജിപതി, കബീർദാസ് ,ഷറഫ് ഓയൂർ, അശോകൻ ശക്തികുളങ്ങര, കണ്ണൻ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം അയിരൂർ, രാജേഷ് പിള്ള, സുരേഷ് പുതുവയൽ, ബദർ കൊല്ലം, ഉണ്ണിസ്വാമി, പുഷ്പ, ലതിക, ബേബി സ്നേഹ, ബേബി പാർവതി എന്നിവരാണ് അഭിനേതാക്കൾ. വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ്  സിനിമയുടെ  ചിത്രീകരണം പുരോഗമിക്കുന്നത്.
Post Top Ad