സിബിഎസ്ഇ പത്താം ക്ലാസ്സ്‌ പരീക്ഷ റദ്ദാക്കി  - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 14, ബുധനാഴ്‌ച

സിബിഎസ്ഇ പത്താം ക്ലാസ്സ്‌ പരീക്ഷ റദ്ദാക്കി 

മെയ്‌ മാസത്തിൽ നടത്താനിരുന്ന സിബിഎസ്ഇ പത്താംതരം പരീക്ഷ റദ്ദാക്കി. പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പത്താംതരം, പ്ലസ്ടു പരീക്ഷകൾ മെയ് നാലിന് തുടങ്ങാനാണ് സിബിഎസ്ഇ തീരുമാനിച്ചിരുന്നത്. പ്ലസ്ടു പരീക്ഷ നടത്തുന്നത് സംബന്ധിച്ച് ജൂൺ ഒന്നിന് ശേഷം തീരുമാനമെടുക്കും. ഇന്റേണൽ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ പത്താതരം വിദ്യാർഥികളുടെ ഫലപ്രഖ്യാപനം നടത്തും.


രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിബിഎസ്ഇ പൊതുപരീക്ഷകൾ റദ്ദാക്കുകയോ, ഓൺലൈൻ ആയി നടത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉൾപ്പടെയുളളവർ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്നത്.
 

Post Top Ad