കോവിഡ് പരിശോധന ഫലം ഓൺലൈനായി അറിയാം - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 24, ശനിയാഴ്‌ച

കോവിഡ് പരിശോധന ഫലം ഓൺലൈനായി അറിയാം

കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ഓൺലൈൻ വഴി ആയതുപോലെ ഇനി മുതൽ കോവിഡ് പരിശോധന ഫലവും ഓൺലൈനായി അറിയാം.

വെബ്സൈറ്റ് വഴി കോവിഡ് പരിശോധന ഫലം ഡൗൺലോഡ് ചെയ്യാൻ ചെയ്യേണ്ടത് ഇപ്രകാരം:

1.http://labsys.health.kerala.gov.in/Welcome/index എന്ന വെബ്സൈറ്റ് സന്ദ‌ർശിക്കുക. 

2. 'Download Test Report' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

3. പരിശോധനാ സമയത്ത് ലഭിച്ച 'SRF ID', മൊബൈൽ നമ്പർ, തുടങ്ങിയ വിവരങ്ങൾ നൽകുക.

4. SRF ID അറിയാത്തവർ 'Know Your SRF ID' ലിങ്ക് ക്ലിക്ക് ചെയ്യുക. ശേഷം പരിശോധന നടത്തിയ തീയതി,ജില്ല, പേര്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകി SRF ID മനസ്സിലാക്കുക. 

തുടർന്ന് ലഭിക്കുന്ന പരിശോധനാ ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.

Post Top Ad