ആറ്റിങ്ങൽ നഗരസഭ മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 17, ശനിയാഴ്‌ച

ആറ്റിങ്ങൽ നഗരസഭ മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി

ആറ്റിങ്ങൽ നഗരസഭ ഖരമാലിന്യ സംസ്കരണ പ്ലാന്റിനുള്ളിൽ നിന്നും ഇന്നലെ മൂർഖൻ പാമ്പിനെ പിടികൂടി. 15 കിലോയോളം ഭാരം വരുന്ന മൂർഖൻ പാമ്പിനെ വാവ സുരേഷ് എത്തി പിടികൂടിയത്. ഇന്നലെ ഉച്ചക്ക് 3 മണിക്ക് പ്ലാന്റിലെ ജീവനക്കാർ ചവറുകൾ നീക്കം ചെയ്യുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്.

തുടർന്ന് പ്ലാന്റ് മാനേജർ നഗരസഭയിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥനത്തിൽ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി സ്നേക്ക് ക്യാച്ചർ വാവ സുരേഷിന്റെ സഹായം തേടുകയായിരുന്നു. രാത്രി 8 മണിയോടെ വാവ സുരേഷ് സ്ഥലത്തെത്തി മൂർഖൻ പാമ്പിനെ സുരക്ഷിതമായി പിടികൂടി നീക്കം ചെയ്തു. ഇതിന് പത്ത് വയസിലധികം പ്രായമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Post Top Ad