കോവിഡ് വ്യാപനം ; തിരുവനന്തപുരം - തമിഴ്നാട് അതിർത്തിയിൽ ഇടറോഡുകൾ അടച്ച് തമിഴ്നാട് - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 17, ശനിയാഴ്‌ച

കോവിഡ് വ്യാപനം ; തിരുവനന്തപുരം - തമിഴ്നാട് അതിർത്തിയിൽ ഇടറോഡുകൾ അടച്ച് തമിഴ്നാട്

 


കേരളത്തിൽ  കോവിഡ് വ്യാപനം രൂക്ഷമായതോടെ, തിരുവനന്തപുരത്തു നിന്നുള്ള ഇടറോഡുകള്‍ തമിഴ്‌നാട് പൊലീസ് അടച്ചു. തമിഴ്‌നാട് പൊലീസിന്റെ നേതൃത്വത്തിൽ 12 ഓളം ഇടറോഡുകളാണ് ബാരിക്കേഡുകള്‍ വെച്ച് അടച്ചത്.  കുളത്തൂര്‍ പഞ്ചായത്തിലെ പൊഴിയൂര്‍, ഉച്ചക്കട, കാരക്കോണത്തിന് സമീപം കണ്ണുവാമൂട്, പനച്ചമൂട്, വെള്ളറട, അമ്പൂരി തുടങ്ങിയ ഇടങ്ങളിലെ റോഡുകളാണ് അടച്ചത്. കന്യാകുമാരിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള റോഡുകളും  അടച്ചു. ഇ-പാസ് ഉള്ളവര്‍ക്ക് കളിയക്കാവിള ദേശീയപാത വഴി സഞ്ചരിക്കാമെന്ന് പൊലീസ് അറിയിച്ചു.


 തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിന് അതിര്‍ത്തിയില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടതാണ്. കഴിഞ്ഞ കോവിഡ് വ്യാപനകാലത്തും തമിഴ്‌നാട് തിരുവനന്തപുരത്തേക്കുള്ള റോഡുകള്‍ അടച്ചിരുന്നു. കേരളത്തിൽ രോ​ഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കൂടുതൽ ആളുകൾ തമിഴ്നാട്ടിലേക്ക് വരുന്നത് തടയാൻ തമിഴ്നാടിന്റെ നീക്കം. പരിശോധനയുളള വഴികളിൽ കൂടിയല്ലാതെ ആളുകൾ കടക്കുന്നത് തടയാനാണ് ഇടറോഡുകൾ അടച്ചതെന്നാണ് തമിഴ്‌നാട് വിശദീകരിക്കുന്നത്.

Post Top Ad