കോവിഡ് ഭീതിക്കിടെ ഇന്ന് ലോകാരോഗ്യ ദിനം ആചരിക്കുന്നു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 7, ബുധനാഴ്‌ച

കോവിഡ് ഭീതിക്കിടെ ഇന്ന് ലോകാരോഗ്യ ദിനം ആചരിക്കുന്നു

 


ഇന്ന് ഏപ്രിൽ 7 ലോകാരോഗ്യ ദിനം. 1948 ഏപ്രിൽ ഏഴിന് രൂപീകരിക്കപ്പെട്ട ലോകാരോഗ്യ സംഘടനയുടെ രൂപീകരണ വാർഷിക ദിനമായ ഏപ്രില്‍ 7  എല്ലാവർഷവും ലോകാരോഗ്യ ദിനമായി ആചരിക്കുകയാണ്. രാജ്യം  മുഴുവൻ കൊവിഡ് 19 എന്ന മഹാമാരിയുടെ ഭീതിയിൽ കഴിയുമ്പോഴാണ് മറ്റൊരു ലോകാരോഗ്യ ദിനം കൂടി ആചരിക്കുന്നത്. കോവിഡ് എന്ന മഹാമാരി നമ്മുടെ ജീവിത ചര്യയിലും ആരോഗ്യ പരിപാലനത്തിലും സുപ്രധാനമായ മാറ്റങ്ങൾ വരുത്തിയതിനാല്‍ ഈ ദിനത്തിന്   ഏറെ പ്രാധാന്യമുണ്ട്.  


രോഗ വൈകല്യ രാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക മാനസിക സാമൂഹ്യ സുസ്ഥിതി കൂടിയാണ് ആരോഗ്യം.  ഓരോ വർഷവും തെരഞ്ഞെടുക്കപ്പെടുന്ന പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കിയാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്.  'നീതിയുക്തവും ആരോഗ്യ പൂര്‍ണമായ ഒരു ലോകം പടുത്തുയര്‍ത്താം’ എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. ജനങ്ങള്‍ക്കിടയിലെ വര്‍ഗ- വംശ- ലിംഗ – ജാതി പരമായ ആരോഗ്യത്തിലെ അസന്തുലിതാവസ്ഥകള്‍ ഇല്ലാതാക്കുക, സേവനങ്ങള്‍ എല്ലാവർക്കും പ്രാപ്യമാക്കുക  എന്നതാണ് ഈ വര്‍ഷത്തെ ലോക ആരോഗ്യ ദിനത്തിന്റെ വിഷയം കൊണ്ട് ഉദേശിക്കുന്നത്. 

Post Top Ad