നിയമസഭാ തെരഞ്ഞെടുപ്പ് ; ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമായി - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 30, വെള്ളിയാഴ്‌ച

നിയമസഭാ തെരഞ്ഞെടുപ്പ് ; ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമായി

 നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എല്ലാ സജ്ജീകരണങ്ങളും ഒരുങ്ങി കഴിഞ്ഞു.  മേയ് രണ്ട്  രാവിലെ എട്ടിനു വോട്ടെണ്ണൽ ആരംഭിക്കും.കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന കോവിഡ് മാനദണ്ഡങ്ങളോടെയാണു വോട്ടെണ്ണലിന്റെ നടപടിക്രമങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.  രാവിലെ 6ന് സ്‌ട്രോങ് റൂമുകൾ തുറക്കും.  ആദ്യം  തപാൽ വോട്ടുകൾ എണ്ണിയത്തിനു ശേഷം തുടർന്ന് എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും.  


ജില്ലയിലെ പത്തു നിയമസഭാ മണ്ഡലങ്ങളുടെ വോട്ടുകൾ നാലാഞ്ചിറ മാർ ഇവാനിയോസ് നഗറിലെ വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിലാകും നടക്കുക. 3 ഹാളുകളിലായാണ് ഓരോ മണ്ഡലത്തിന്റെയും വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുക. ഒരു ഹാളിൽ 7 മേശകൾ സജ്ജീകരിക്കും. 3 ഹാളിലുമായി 21 മേശകളുണ്ടാകും.. ഒരു റൗണ്ടിൽ 21 ബൂത്തുകൾ എന്ന നിലയിൽ പതിനഞ്ചോ പതിനാറോ റൗണ്ടുകൾ കൊണ്ട് വോട്ടെണ്ണൽ പൂർത്തിയാക്കും. 


 വോട്ടെണ്ണൽ കേന്ദ്രങ്ങളും നിയോജക മണ്ഡലങ്ങളും ഇവ: 


1) വർക്കല       -  സർവോദയ ഐ.സി.എസ്.ഇ. സ്‌കൂളിന്റെ സിൽവർ ജൂബിലി ഓഡിറ്റോറിയം

2) ആറ്റിങ്ങൽ        - സർവോദയ ഐ.സി.എസ്.ഇ. സ്‌കൂളിന്റെ സെന്റ് പീറ്റേഴ്‌സ് ബ്ലോക്ക്

3) ചിറയിൻകീഴ് - മാർ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം

4) നെടുമങ്ങാട് - സെന്റ് ജോൺസ് എച്ച്.എസ്.എസ്.

5) വാമനപുരം - മാർ ഇവാനിയോസ് കോളജിന്റെ മെയിൻ ബിൽഡിങ്ങിന്റെ മൂന്നാം നില

6) അരുവിക്കര - മാർ ഗ്രിഗോറിയസ് കോളജ് ഓഫ് ലോ മൂന്നാം നില

7) പാറശാല         - സർവോദയ സി.ബി.എസ്.ഇ. സ്‌കൂൾ

8) കാട്ടാക്കട         - മാർ ബസേലിയോസ് കോളജ് ഓഫ് എൻജിനീയറിങ്

9) കോവളം         - മാർ തിയോഫിലസ് ട്രെയിനിങ് കോളജ്

10) നെയ്യാറ്റിൻകര         - മാർ ഗ്രിഗോറിയസ് കോളജ് ഓഫ് ലോ ഗ്രൗണ്ട് ഫ്‌ളോർ 


മറ്റു മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഇവ


1) കഴക്കൂട്ടം        - ലയോള സ്‌കൂൾ, ശ്രീകാര്യം

2) വട്ടിയൂർക്കാവ്        - സെന്റ് മേരീസ് സ്‌കൂൾ പട്ടം

3) തിരുവനന്തപുരം - മണക്കാട് ഗേൾസ് എച്ച്.എസ്.എസ്.

4) നേമം         - കോട്ടൺഹിൽ ഗേൾസ്  ഹയർ സെക്കൻഡറി സ്‌കൂൾ


Post Top Ad