കോവിഷീൽഡ് വാക്‌സിന്റെ ഇടവേള 12 മുതൽ 16 ആഴ്ചയായി നീട്ടി ; നിർദ്ദേശങ്ങൾ ഇപ്രകാരം - EC Online TV

Breaking

Post Top Ad


2021, മേയ് 14, വെള്ളിയാഴ്‌ച

കോവിഷീൽഡ് വാക്‌സിന്റെ ഇടവേള 12 മുതൽ 16 ആഴ്ചയായി നീട്ടി ; നിർദ്ദേശങ്ങൾ ഇപ്രകാരം

കോവിഷീൽഡ് വാക്‌സിൻ സ്വീകരിക്കുന്നതിന്റെ  ഇടവേള കൂട്ടണമെന്ന വിദഗ്ധ സമിതി ശുപാർശ കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ചു. ഇതോടെ രണ്ടാമത്തെ ഡോസ് കോവിഷീൽഡ് വാക്സിൻ 12 മുതൽ 16 ആഴ്ചയ്ക്കിടയിൽ എടുത്താൽ മതി. ആറ് മുതൽ എട്ട് ആഴ്ചയ്ക്കിടയിൽ രണ്ടാമത്തെ ഡോസ് എടുക്കണമെന്നായിരുന്നു നേരത്തെയുള്ള നിർദേശം. അതേസമയം കോവാക്സിൻ ഡോസുകളുടെ ഇടവേളയിൽ മാറ്റമില്ല. കോവിഡ് രണ്ടാം തരംഗത്തിനിടെ രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമായതിനിടെയാണ് കോവിഷീൽഡ് വാക്സിന്റെ ഇടവേള കേന്ദ്രസർക്കാർ കൂട്ടിയത്.

പുതിയ നിർദ്ദേശങ്ങൾ ഇപ്രകാരം :

1) വാക്‌സിന്റെ ഒന്നാം ടോസിന് ശേഷം  രണ്ടാം ഡോസ് സ്വീകരിക്കുന്നതും തമ്മിലുള്ള ഇടവേള 12 മുതൽ 16 ആഴ്ചത്തേക്ക് നീട്ടി.

2 ) കോവിഡ് മുക്തരായവർ വാക്‌സിൻ എടുക്കേണ്ടത് ആറു മാസത്തിനു ശേഷമാണ് .

3) പ്ലാസ്മ ചികിത്സയ്ക്ക് വിധേയരാവർ പന്ത്രണ്ട് ആഴ്ചയ്ക്ക് ശേഷം വാക്സിൻ സ്വീകരിച്ചാൽ മതി.

4 ) ഗുരുതരമായ അസുഖങ്ങൾ ഉണ്ടായിരുന്നവർ രോഗമുക്തി നേടി നാല് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ വാക്സിൻ സ്വീകരിക്കാം.

5 ) പുതുക്കിയ നിർദ്ദേശം കോവിഷീൽഡിന് മാത്രമാണ് ബാധകമെന്നും കോവാക്സിൻ ഡോസുകളുടെ ഇടവേളയിൽ മാറ്റമില്ലന്നും കേന്ദ്ര  ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

6) ഗർഭിണികൾക്ക് ആവശ്യമെങ്കിൽ വാക്സിൻ എടുക്കാം. ഇക്കാര്യത്തിൽ ഗർഭിണികൾക്ക് സ്വയം തീരുമാനമെടുക്കാം. പ്രസവത്തിന് ശേഷം മുലയൂട്ടുന്ന അമ്മമാർക്ക് വാക്സിൻ എടുക്കാമെന്നും വിദഗ്ധ സമിതി നിർദ്ദേശിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad