18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ നൽകാനുള്ള മാർഗരേഖയായി - EC Online TV

Breaking

Post Top Ad


2021, മേയ് 16, ഞായറാഴ്‌ച

18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ നൽകാനുള്ള മാർഗരേഖയായി

18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള മാര്‍ഗരേഖയായി. മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം ആദ്യം വാക്‌സിന്‍ നല്‍കും. ഹൃദ്രോഗമുള്‍പ്പെടെ ഗുരുതര അസുഖമുള്ളവര്‍ക്ക് ആദ്യ പരിഗണന ലഭിക്കും.  വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എസ്എംഎസിലൂടെ അപേക്ഷകരെ അറിയിക്കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് പ്രത്യേക ക്യൂ ഉണ്ടായിരിക്കും

ഓണ്‍ലൈന്‍ ആയി മാത്രമായിരിക്കും അപേക്ഷ നല്‍കാന്‍ സാധിക്കുക. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കില്ല. മുന്‍ഗണന ഉറപ്പാക്കാന്‍ 20ല്‍ അധികം രോഗങ്ങളുടെ പട്ടികയിറക്കി. മുന്‍ഗണന ലഭിക്കേണ്ടവര്‍ അനുബന്ധ രേഖകള്‍ ഹാജരാക്കണം. രോഗമുള്ളവര്‍ ഡോക്ടര്‍മാരുടെ ഒപ്പോട് കൂടിയ ഫോം അപ് ലോഡ് ചെയ്യണം. വാക്‌സിനേഷനുള്ള അപേക്ഷകള്‍ ജില്ലാതലത്തില്‍ പരിശോധിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad