അധ്യാപകരും കോവിഡ്​ 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന്​ ദുരന്ത നിവാരണ വകുപ്പ്​ ഉത്തരവിട്ടു - EC Online TV

Breaking

Post Top Ad


2021, മേയ് 13, വ്യാഴാഴ്‌ച

അധ്യാപകരും കോവിഡ്​ 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന്​ ദുരന്ത നിവാരണ വകുപ്പ്​ ഉത്തരവിട്ടു

അവശ്യവിഭാഗങ്ങളായി പ്രഖ്യാപിച്ച സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്​ഥാപനങ്ങളിലെ ജീവനക്കാര്‍ ഒഴികെ ജീവനക്കാരും അധ്യാപകരും കോവിഡ്​ 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന്​ ദുരന്ത നിവാരണ വകുപ്പ്​ ഉത്തരവിട്ടു

 ആരോഗ്യ കാരണങ്ങളാല്‍ ജോലിക്ക്​ ഹാജരാകാതിരുന്ന ജീവനക്കാരെ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. ജോലിക്ക്​ ഹാജരാകുന്നതില്‍ നിന്ന്​ ഒഴിവാക്കിയ ജീവനക്കാരുടെയും അധ്യാപകരുടെയും പട്ടിക അതത്​ ജില്ല കലക്​ടര്‍മാര്‍ക്ക്​ രണ്ട്​ ദിവസത്തിനകം വകുപ്പുകള്‍ കൈമാറണമെന്ന്​ ദുരന്ത നിവാരണ വകുപ്പ്​ ആവശ്യപ്പെട്ടു.

ലഭ്യമായ ജീവനക്കാരെയും അധ്യാപകരെയും ജില്ല കലക്​ടര്‍മാര്‍ ആവശ്യാനുസരണം വിവിധ തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളിലും കലക്​ടറേറ്റിലും നിയോഗിക്കും.

ജീവനക്കാരുടെ, അധ്യാപകരുടെ തസ്​തികക്ക്​ അനുസൃതമായ ജോലികളില്‍ ഇവരെ നിയോഗിക്കാന്‍ കലക്​ടര്‍മാരും തദ്ദേശ മേധാവികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവിലുണ്ട്​.

കോവിഡ്​ പ്രതിരോധ ജോലികള്‍ ഏറ്റെടുക്കാന്‍ സന്നദ്ധരാകാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍ കലക്​ടര്‍മാര്‍ വിശദാംശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുമേധാവികള്‍ക്ക് ​നല്‍കണമെന്ന്​ അഡിഷണല്‍ ചീഫ്​ സെക്രട്ടറി ഡോ. എ. ജയതിലക്​ ബുധനാഴ്​ച ഇറക്കിയ ഉത്തരവില്‍ പറയുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad