ആറ്റിങ്ങൽ നഗരത്തിൽ 2 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2021, മേയ് 27, വ്യാഴാഴ്‌ച

ആറ്റിങ്ങൽ നഗരത്തിൽ 2 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു

ആറ്റിങ്ങൽ നഗരസഭ വാർഡ് 1 ആലംകോട് മുംതാസ് മൻസിലിൽ മുഹമ്മദ് ബഷീർ (70) കൊവിഡ് ബാധിച്ച് മരിച്ചു. ഒരുഴ്ച മുമ്പ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇയാളുടെ ആരോഗ്യ നില വഷളാവുകയായിരുന്നു. ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും മരണം സ്ഥിരീകരിക്കുകയും ആയിരുന്നു. വാർഡ് കൗൺസിലർ എസ്.ലൈലാ ബീവിയുടെ ഇടപെടലിനെ തുടർന്ന് മോർച്ചറിയിൽ നിന്നും നടപടികൾ പൂർത്തിയാക്കി മൃതദേഹം ഏറ്റെടുത്ത് കൊവിഡ് ചട്ടങ്ങൾ പാലിച്ച് ആലംകോട് ജുമാ മസ്ജിത്തിൽ ഖബറടക്കി.

നഗരസഭ വാർഡ് 28 തോട്ടവാരം ചെറിആഴീക്കത്ത് വീട്ടിൽ ഷീലകുമാരി (62) കൊവിഡ് ബാധിച്ച് മരിച്ചു. ഏപ്രിൽ 28 ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന ഇവർക്ക് നിമോണിയ ബാധിച്ചതായി പരിശോധനയിൽ വ്യക്തമായി. എന്നാൽ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. വിദഗ്ധ ചികിൽസക്കായി തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്ന ഷീലക്ക് ആശുപത്രിയിലെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. തുടർന്ന് ഇന്നലെ രാത്രിയോടെ രോഗം മൂർച്ചിക്കുകകയും മരണം സംഭവിക്കുകയും ആയിരുന്നു. വാർഡ് കൗൺസിലർ എ.എസ്.ഷീലയുടെ അടിയന്തിര ഇടപെടലിനെ തുടർന്ന് നഗരസഭ വോളന്റിയർമാർ മകനോടൊപ്പം നടപടികൾ പൂർത്തിയാക്കി ആശുപത്രിയിൽ നിന്നും മൃതദേഹം ഏറ്റെടുത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു.

നഗരത്തിൽ തുടർച്ചയായ 3 ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് 2 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. രോഗവ്യാപന നിരക്ക് കുറയുന്നെങ്കിലും തുടുന്നുള്ള ദിവസങ്ങൾ വളരെ നിർണായകമാണ്. അതിനാൽ നഗരവാസികൾ ജാഗ്രത കൈവെടിയരുതെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad