വെഞ്ഞാറമൂട്ടിൽ നിന്നും 25 ലിറ്റർ ചാരായവും 740 ലിറ്റർ കോടയും എക്സൈസ് പിടികൂടി - EC Online TV

Breaking

Post Top Ad


2021, മേയ് 11, ചൊവ്വാഴ്ച

വെഞ്ഞാറമൂട്ടിൽ നിന്നും 25 ലിറ്റർ ചാരായവും 740 ലിറ്റർ കോടയും എക്സൈസ് പിടികൂടി

വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജി.മോഹൻകുമാറിൻ്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് വാവുക്കോണം ഭാഗത്ത് നടത്തിയ പരിശോധനയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നും 25 ലിറ്റർ ചാരായം, 740 ലിറ്റർ കോട, വാറ്റുപകരണങ്ങൾ എന്നിവ കണ്ടെടുത്തു.  വെഞ്ഞാറമൂട് സ്വദേശിയായ കൈത ബിജു എന്നു വിളിക്കുന്ന ബിജുവിനെതിരെ കേസെടുത്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ബിനു താജുദ്ദീൻ, പി.ഡി.പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സ്നേഹേഷ്, അനിരുദ്ധൻ, സജീവ് കുമാർ, അനീഷ്, ഡ്രൈവർ സലിം എന്നിവർ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad