ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ഡൗണിൽ 4 ജില്ലകൾ ; പ്രവേശനത്തിന് ഒറ്റ വഴി മാത്രം - EC Online TV

Breaking

Post Top Ad


2021, മേയ് 16, ഞായറാഴ്‌ച

ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ഡൗണിൽ 4 ജില്ലകൾ ; പ്രവേശനത്തിന് ഒറ്റ വഴി മാത്രം

കോവിഡ് അതി തീവ്ര വ്യാപന പശ്ചാത്തലത്തിൽ  തിരുവനന്തപുരം, എറണാകുളം, തൃശ്ശൂ‍ർ, മലപ്പുറം എന്നീ  ജില്ലകളില്‍ ഇന്ന്  അർധരാത്രി മുതല്‍ ട്രിപ്പിൾ ലോക് ഡൗൺ നിലവിൽ വരും. ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തിയ നാലു ജില്ലകളുടെയും ജില്ലാ അതിര്‍ത്തികള്‍ അടച്ചിടും. രോഗനിയന്ത്രണത്തിനുള്ള ഏറ്റവും കർശന മാർ​ഗമാണ് ട്രിപ്പിൾ ലോക് ഡൗൺ . ഇത്തരം പ്രദേശങ്ങളിലേക്ക് പ്രവേശിക്കാൻ ഒരൊറ്റ വഴി മാത്രമേ ഉണ്ടാവൂ.

 ബേക്കറി, പലവ്യജ്ഞന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കും. മെഡിക്കൽ സ്റ്റോറുകളും, പെട്രോൾ പമ്പുകളും പ്രവർത്തിക്കും.  നാല് ജില്ലകളിലും ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിലും രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മിനിമം ജീവനക്കാരുമായി പ്രവർത്തിക്കും.  തിരിച്ചറിയൽ കാർഡുമായി വരുന്ന അവശ്യസർവ്വീസുകൾ മാത്രമേ അനുവദിക്കൂ. പത്രവും പാലും രാവിലെ ആറ് മണിക്ക് മുൻപ് വീട്ടിലെത്തണം. വീട്ടുജോലിക്കാർക്കും ഹോം നഴ്സുമാർക്കും പ്ലംബർമാർക്കും ഇലക്ട്രീഷ്യൻമാർക്കും പാസ് വാങ്ങി ജോലിക്ക് പോകാം. വിമാനയാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും യാത്രാനുമതിയുണ്ട്. അകത്തേയക്കും പുറത്തേയ്ക്കുമായി ഒരു റോഡ് നിലനിർത്തി ബാക്കി എല്ലാ റോഡുകളും അടച്ചിടും. 

അനാവശ്യമായി പുറത്തിറങ്ങുന്നതടക്കം കൊവിഡ് പ്രോട്ടോക്കോൾ ലം​ഘനത്തിന് കർശന ശിക്ഷയുണ്ടാവും. ജിയോഫെൻസിം​ഗ്, ഡ്രോൺ നിരീക്ഷണം നടത്തും. ക്വാറൻ്റൈൻ ലം​ഘിക്കുന്നവർക്കും അതിനെ സഹായിക്കുന്നവർക്കും എതിരെ കർശന നടപടിയുണ്ടാവും. ഭക്ഷണമുണ്ടാക്കുന്നതടക്കമുള്ള നടപടികൾക്ക് വാർഡ് തല സമിതി മേൽനോട്ടം വഹിക്കും. കമ്മ്യൂണിറ്റി കിച്ചനും ജനകീയ ഹോട്ടലുകളും ഇതിനായി ഉപയോ​ഗിക്കും. ഇതല്ലാതെ മറ്റു ഭക്ഷണവിതരണ സംവിധാനങ്ങളൊന്നും ട്രിപ്പിൾ ലോക് ഡൗൺ നിലനിൽക്കുന്ന സ്ഥലങ്ങളിൽ ഉണ്ടാവില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad