ആറ്റിങ്ങലിൽ 42കാരൻ കൊവിഡ് ബാധിച്ച് മരിച്ചു - EC Online TV

Breaking

Post Top Ad


2021, മേയ് 24, തിങ്കളാഴ്‌ച

ആറ്റിങ്ങലിൽ 42കാരൻ കൊവിഡ് ബാധിച്ച് മരിച്ചു

ആറ്റിങ്ങൽ നഗരസഭ വാർഡ് 19 ചുടുകാട് അജി നിവാസിൽ വൈരമുത്തു (42) കൊവിഡ് ബാധിച്ച് മരിച്ചു. കിടപ്പു രോഗിയായ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം 20 ന് വൈരമുത്തുവിനും കോവിഡ് പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുകയും ആയിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് അന്നേ ദിവസം തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ തുടരവേ  രോഗം മൂർച്ചിക്കുകയും ഇന്ന് രാവിലെ 9.30 ഓടെ മരണപെടുകയും ആയിരുന്നു. ഇതോടെ നഗരത്തിൽ കോവിഡ് മരണം 40 ആയി.

നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ നിർദ്ദേശാനുസരണം വാർഡ് കൗൺസിലറും വോളന്റിയർ ബ്രിഗേഡുമായ വി.എസ്.നിതിൻ നടപടികൾ പൂർത്തിയാക്കി ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി. നഗരത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ചെയർപേഴ്സൺ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad