നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവരിൽ 7 പേർക്ക് കൊവിഡ് - EC Online TV

Breaking

Post Top Ad


2021, മേയ് 27, വ്യാഴാഴ്‌ച

നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവരിൽ 7 പേർക്ക് കൊവിഡ്

വെള്ളപൊക്ക  ഭീഷണിയെ തുടർന്ന് ആറ്റിങ്ങൽ നഗരസഭ വാർഡ് 29 കൊട്ടിയോട് പണ്ടുവിളാകം കോളനിയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ മാറ്റി പാർപ്പിച്ചവരിൽ 5 കുട്ടികൾക്കും 2 മുതിർന്നവർക്കും ഉൾപ്പടെ 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 

രോഗം സ്ഥിരീകരിച്ചവരെ നഗരസഭ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റി. ബാക്കിയുള്ളവർക്ക് ഉച്ച ഭക്ഷണവും ഭക്ഷ്യ കിറ്റുകളും നൽകിയ ശേഷം കർശനമായ വീട്ട് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഇന്നലെ രാത്രി തന്നെ കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഇവരെ ക്യാമ്പുകളിൽ പാർപ്പിച്ചിരുന്നതെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.

വാർഡ് കൗൺസിലർ ആർ.രാജു, വാർഡ് രക്ഷാധികാരി ആർ.രാമു, വില്ലേജ് ഓഫീസർ മനോജ്, ജെ.എച്ച്.ഐമാരായ മഞ്ചു, അഭിനന്ദ്, ഹെഡ്നഴ്സ് ലാലുസലിം, നഴ്സ്മാരായ അർജുൻ, അനീഷ്, ആശാവർക്കർ ഇന്ദിര, സരിത, സീന, വോളന്റിയർമാർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം വഹിച്ചു. നഗരസഭ ശുചീകരണ വിഭാഗം ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ച സ്കൂളുകൾ അണുവിമുക്തമാക്കി.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad