ഇന്ധനവിലയിൽ വീണ്ടും വർധന ; പെട്രോൾ വില 95 ലേക്ക് - EC Online TV

Breaking

Post Top Ad


2021, മേയ് 18, ചൊവ്വാഴ്ച

ഇന്ധനവിലയിൽ വീണ്ടും വർധന ; പെട്രോൾ വില 95 ലേക്ക്

ഇന്ധനവിലയിൽ   വീണ്ടും വർധന. പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസൽ ലിറ്ററിന് 32 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 94 രൂപ 85 പൈസയും ഡീസലിന് 89 രൂപ 79 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ ലിറ്ററിന് 93 രൂപ 7 പൈസയും ഡീസലിന് 88 രൂപ 12 പൈസയും. 

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും ഉയരാന്‍ തുടങ്ങിയത്‌. ഈ ദിവസങ്ങളിലെ  ഇന്ധന വില  വർദ്ധനയിൽ 1 രൂപ 83 പൈസ പെട്രോളിനും  ഡീസലിന് 2 രൂപ 20 പൈസയും വർധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad