നിരക്ക് കുറച്ചതിൽ പ്രതിഷേധിച്ച് സ്വകാര്യ ലാബുകൾ ആര്‍ടിപിസിആര്‍ പരിശോധന നിർത്തിവച്ചു - EC Online TV

Breaking

Post Top Ad


2021, മേയ് 1, ശനിയാഴ്‌ച

നിരക്ക് കുറച്ചതിൽ പ്രതിഷേധിച്ച് സ്വകാര്യ ലാബുകൾ ആര്‍ടിപിസിആര്‍ പരിശോധന നിർത്തിവച്ചു

കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക്  500 രൂപയാക്കിയ സര്‍ക്കാര്‍ നടപടിയിൽ പ്രതിഷേധിച്ച്  സംസ്ഥാനത്തെ  സ്വകാര്യ  ലാബുകൾ ആര്‍ടിപിസിആര്‍ പരിശോധന നിർത്തിവച്ചു . 500 രൂപയ്ക്ക് പരിശോധന നടത്താന്‍ ആകില്ലെന്നും  കുറഞ്ഞത് 1500  രൂപയെങ്കിലുമാക്കണമെന്നാണ് സ്വകാര്യ ലാബുകൾ ആവശ്യപ്പെടുന്നത്. 

നേരത്തെ ഹൈക്കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇനി വില തീരുമാനിക്കുമ്പോള്‍ ലാബ് ഉടമകളുമായി ചര്‍ച്ച ചെയ്യണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ലാബ് ഉടമകള്‍ ചൂണ്ടിക്കാട്ടി. അതെ സമയം ടെസ്റ്റ് നിർത്തിവയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ലാബ് കൺസോർഷ്യവും അറിയിച്ചു.

ചുരുക്കം ചില ലാബുകള്‍ 500 രൂപയ്ക്ക് പരിശോധന നടത്തുന്നുണ്ട്. ഇന്നലെ പരിശോധനാ നിരക്ക് 1,700 ല്‍ നിന്ന് 500 ആക്കി വില കുറച്ച് സംസ്ഥാന സര്‍ക്കാര്‍  ഉത്തരവിറക്കി. സ്വകാര്യ ലാബുകള്‍ കൂട്ടത്തോടെ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിയാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായി പരിശോധന ഒതുങ്ങും. സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത് സൗജന്യമായാണ് ചെയ്യുന്നത്.

Post Top Ad