ജില്ലയിൽ രണ്ടു ദിവസം വാക്‌സിൻ വിതരണം ഉണ്ടാകില്ല - EC Online TV

Breaking

Post Top Ad


2021, മേയ് 1, ശനിയാഴ്‌ച

ജില്ലയിൽ രണ്ടു ദിവസം വാക്‌സിൻ വിതരണം ഉണ്ടാകില്ല

വോട്ടെണ്ണലുമായി ബന്ധപ്പെട്ട അധിക ജോലികളും മിനി ലോക്ക് ഡൗണും കാരണം രണ്ട് ദിവസം  തിരുവനന്തപുരം ജില്ലയില്‍ ഇന്നും നാളെയും വാക്‌സിന്‍ വിതരണം ഉണ്ടാകില്ലെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു.  കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍
ജില്ലയില്‍ 12 പഞ്ചായത്തുകളില്‍ കൂടി കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ടെസ്റ്റ്  പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലെത്തിയ അഴൂര്‍, പഴയകുന്നുമ്മേല്‍, കടയ്ക്കാവൂര്‍, കള്ളിക്കാട്, വിളപ്പില്‍, ഒറ്റശേഖരമംഗലം, ആര്യനാട്, വെങ്ങാനൂര്‍, പൂവാര്‍, കുന്നത്തുകാല്‍, ഒറ്റൂര്‍, ഇടവ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ടിപിആര്‍ 20 ശതമാനത്തില്‍ താഴെ എത്തുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ വ്യക്തമാക്കി.

Post Top Ad