ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഗ്യാസ് ഏജൻസി നഗരസഭ താൽക്കാലികമായി അടപ്പിച്ചു - EC Online TV

Breaking

Post Top Ad


2021, മേയ് 10, തിങ്കളാഴ്‌ച

ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഗ്യാസ് ഏജൻസി നഗരസഭ താൽക്കാലികമായി അടപ്പിച്ചുആറ്റിങ്ങൽ: നഗരസഭാ പരിധിയിൽ വേലാംകോണത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ ഗ്യാസ് ഏജൻസിയിലെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നഗരസഭ ആരോഗ്യ വിഭാഗം താൽക്കാലികമായി അടപ്പിച്ചത്. മുദാക്കൽ പഞ്ചായത്തിലെ കരിക്കാംകുന്ന് സ്വദേശിയാണ് 49 കാരനാണ് കൊവിഡ് ബാധിച്ചത്. ഇന്ന് ജോലിക്കെത്തിയ ഇയാൾക്ക് രോഗ ലക്ഷണം ഉണ്ടായതിനാൽ പരിശോധനക്ക് വിധേയമാക്കി രോഗം സ്ഥിരീകരിക്കുക ആയിരുന്നു. 
നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ മുബാറക്ക്, എ.അഭിനന്ദ്, ജി.എസ്.മഞ്ചു എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപനവും പരിസരവും അണുവിമുക്തമാക്കി. സ്ഥാപനം പ്രവർത്തിപ്പിക്കാൻ പകരം ജീവനക്കാരില്ലെങ്കിൽ നിലവിലെ ജീവനക്കാർ കൊവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആയതിന് ശേഷമെ സ്ഥാപനം തുറക്കാൻ അനുവദിക്കു. തൊട്ടടുത്ത ദിവസങ്ങളിൽ ഈ സ്ഥാപനം സന്ദർശിച്ചവർ ജാഗ്രത പുലർത്തണമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad