എസ് എസ് എൽ സിതല പൊതു പ്രാഥമിക പരീക്ഷ എഴുതാൻ ഒരവസരം കൂടി - EC Online TV

Breaking

Post Top Ad


2021, മേയ് 27, വ്യാഴാഴ്‌ച

എസ് എസ് എൽ സിതല പൊതു പ്രാഥമിക പരീക്ഷ എഴുതാൻ ഒരവസരം കൂടി

എസ്.എസ്.എൽ.സിതല പൊതു പ്രാഥമിക പരീക്ഷയെഴുതാൻ സാധിക്കാത്ത ഉദ്യോഗാർഥികൾക്കായി പി എസ് സി  അഞ്ചാം ഘട്ട പരീക്ഷ നടത്തുന്നു. ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടത്തിയ പരീക്ഷയിൽ പങ്കെടുക്കാത്തവർക്കാണ് ജൂലായ് മൂന്നിന് ഒരവസരം കൂടി നൽകുന്നത്.
പരീക്ഷയ്ക്കായി അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടും പരീക്ഷയെഴുതാൻ സാധിക്കാത്ത, നിശ്ചിത സമയപരിധിക്കുള്ളിൽ വ്യക്തമായ തെളിവുകളോടെ കാരണം ബോധിപ്പിച്ച ഉദ്യോഗാർഥികൾക്കാണ് വീണ്ടും അവസരം നൽകുന്നത്.

 ഉദ്യോഗാർഥികൾക്ക് ജൂൺ 21 മുതൽ പ്രൊഫൈൽ വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഫെബ്രുവരി 20, 25, മാർച്ച് 6, 13 തീയതികളിലാണ് എസ്.എസ്.എൽ.സി തല പൊതുപരീക്ഷയുടെ ആദ്യ നാലുഘട്ടങ്ങൾ നടത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad